ബീഹാര്‍: കനത്ത മഴയെ തുടര്‍ന്ന് ബീഹാര്‍ പ്രളയക്കെടുതിയിലാണ്. പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന നവദമ്പതികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രളയ ജലത്തിലൂടെ വീപ്പയും തടിയും കൊണ്ട് നിര്‍മിച്ച ചെറിയ ചങ്ങാടത്തില്‍ യാത്ര ചെയ്യുകയാണ് നവദമ്പതികള്‍.
പ്രളയം മുക്കിയ ബിഹാറിലെ ഗാര്ഹ ഗ്രാമത്തിലേതാണ് ഈ കാഴ്ച. ഗ്രാമത്തിലെ റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണ്. ഇതോടെ വിവാഹ വേദിയില്‍നിന്ന് വരന്റെ വീട്ടിലേക്ക് പോകാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെയായി. ഇതോടെയാണ് താത്കാലിക ചടങ്ങാടം നിര്‍മ്മിച്ച് ദമ്പതികളെ ബന്ധുക്കള്‍ അതില്‍ യാത്രയാക്കിയത്.
#WATCH A bride and a groom cross a flooded street in Forbesganj on a makeshift pontoon boat made out of plastic drums. (13.07.19) pic.twitter.com/QA9U1HzCXi
— ANI (@ANI) 14 July 2019
Discussion about this post