ഷാജഹാന്‍പുര്‍: ട്രെയിനില്‍ ഇരുന്ന സിഗരറ്റ് വലിച്ചതിനെ ചോദ്യം ചെയ്ത ഗര്‍ഭിണിയായ യുവതിയെ യാത്രികന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പഞ്ചാബ്-ബിഹാര്‍ ജാലിയന്‍വാലാ എക്‌സ്പ്രസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബത്തോടൊപ്പം യാത്രചെയ്തിരുന്ന ചിനാത് ദേവിയാണ് (45) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് റെയില്‍വെ പോലീസ് പറഞ്ഞു.
പ്രതി സോനു യാദവിനെ അറസ്റ്റുചെയ്തതായി ഷാജഹാന്‍പുര്‍ റെയില്‍വേ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എകെ പാണ്ഡെ പറഞ്ഞു. പുകവലിച്ചതിനെച്ചൊല്ലി ചിനാത് ദേവിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട സോനു ഒടുവില്‍ ഇവരെ ശ്വാസംമുട്ടിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തി ചിനാത് ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഛഠ് പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബിഹാറിലേക്ക് പോവുകയായിരുന്നു ഇവരുടെ കുടുംബം.
Discussion about this post