ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപ്പിടിച്ച് അഞ്ച് പേര് മരിച്ചു. രാവിലെ പിടിച്ച തീ പിന്നീട് വ്യാപിക്കുകയായിരുന്നു. വ്യാവസായിക മേഖലക്ക് അകത്തുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. നീണ്ട പരിശ്രമത്തിനൊടുവിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കൂടുതല്‍ ഫയര്‍ഫോഴ്സുകള്‍ സ്ഥലത്തെത്തി. രാവിലെ ഒന്‍പതരയോടെയാണ് സംഭവം. 26 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിയത്. അതേസമയം തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Discussion about this post