ഗുവാഹാട്ടി: ആസാമില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. ഗുവാഹട്ടിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കവിഞ്ഞൊഴുകുകയാണ്. ഇതിനോടകം 21 ജില്ലകള്‍ വെള്ളത്തിനടിയിലായി. സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ് അധികൃതര്‍.
പ്രളയംമൂലം ഇതുവരെ ആറിലധികം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എട്ട് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ സഹായം തേടിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് ലഭിക്കുന്ന വിവരം. 27,000 ഹെക്ടര്‍ വയലുകള്‍ വെള്ളത്തിനടിയിലായി. എഴുപതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി എട്ടായിരത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ മഴ തുടരുകയാണ്. രണ്ട് സ്‌കൂള്‍ കുട്ടികള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന തവാങിലായിരുന്നു അപകടം. ഭൂട്ടാനിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Discussion about this post