പനാജി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഗോവയില്‍ നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവടക്കം പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നാല് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് തീരുമാനം. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വതന്ത്രനോടുമാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇനി സഖ്യകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കില്ല.
ആകെ 12 മന്ത്രിമാരാണ് ഗോവയിലുള്ളത്. ഇവരില്‍ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബിജെപിക്കാരാണ്. ശേഷിച്ച നാല് പേരോടാണ് ഇപ്പോള്‍ രാജി ആവശ്യപ്പെട്ടത്. എന്നാല്‍, പുതുതായി മന്ത്രിമാരാവുന്നത് ആരൊക്കെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ച ശേഷമേ സ്വീകരിക്കൂവെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി പ്രതികരിച്ചു.
Discussion about this post