ബാംഗ്ലൂര്‍; കര്‍ണാടകയില്‍, എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയതിന് പിന്നാലെ ബിജെപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.ബാംഗ്ലൂരിലെ റമദാ ഹോട്ടലിലേക്കാണ് എംഎല്‍എമാരെ ബിജെപി മാറ്റിയിരിക്കുന്നത്.
നേരത്തെ എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബാഗ്ലൂരിലെ ക്ലാര്‍ക്ക് എക്സോട്ടിക റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റിയത്.
അതെസമയം വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നിയമസഭയില്‍ വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താന്‍ സ്പീക്കര്‍ തീരുമാനമെടുത്തെക്കുമെന്ന് സൂചനയുണ്ട്.
വിമത എംഎല്‍എമാര്‍ ഉള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കി. ഇതോടെ മുംബൈയിലുള്ള എല്ലാ എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുക്കെണ്ടി വരും. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യനാക്കാനും
കഴിയും.
Discussion about this post