പനാജി: കോണ്‍ഗ്രസ് സ്വാര്‍ത്ഥരുടെ പാര്‍ട്ടിയാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഇസിഡോര്‍ ഫെര്‍ണാണ്ടസ്. ഗോവയില്‍ കഴിഞ്ഞ ദിവസമാണ് ഇസിഡോര്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ഇസിഡോര്‍ ഫെര്‍ണാണ്ടസ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് സ്വാര്‍ത്ഥരുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് വിഭജിച്ചു കിടക്കുന്ന വീടാണ്, അവിടെ അവര്‍ അവരവരുടെ കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. ഞങ്ങള്‍ വികസനത്തിന്റെ ഭാഗമാകാനാണ് ബിജെപിയിലേക്ക് എത്തിയതെന്നും ഇസിഡോര്‍ പറഞ്ഞു.
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഗോവയില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കെറിയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തില്‍ പത്ത് പേരാണ് ഇന്നലെ രാജിവെച്ചത്.
ഗോവയില്‍ ആകെ 15 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ നിന്നും പത്ത് പേരാണ് ബിജെപി പാളയത്തിലേക്ക് പോകുന്നത്.
Discussion about this post