മുംബൈ: നിധി കിട്ടുവാന്‍ ആള്‍ദൈവത്തിന്റെ വാക്ക് കേട്ട് ഭാര്യയെ പട്ടിണികിട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും മഹാരാഷ്ട്രയിലെ മന്ത്രവാദ നിരോധന നിയമം 2013 ലെയും വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
50 ദിവസത്തോളം ഭാര്യയെ പട്ടിണികിട്ടാല്‍ നിധി സ്വന്തമാക്കാമെന്ന് ആള്‍ദൈവം പറഞ്ഞതനുസരിച്ചായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. 2018 ആഗസ്റ്റില്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ ഉടനെ പൂജകളും മറ്റും തുടങ്ങിയിരുന്നു. ശേഷം ഭാര്യയെ പട്ടിണിക്കിടുകയും ചില പൂജകള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ നിധി സ്വന്തമാക്കാമെന്ന് ആള്‍ദൈവം പ്രതിയോടും കുടുംബത്തോടും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.
മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മൂലന സമിതി ഇക്കാര്യം അറിഞ്ഞതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പോലീസ് അറസ്റ്റ് ചെയ്തത്.