ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇനി വധശിക്ഷവരെ ലഭിച്ചേക്കും. ശിക്ഷ കടുപ്പിച്ച് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്) നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു.
ഇന്ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് ഭേദഗതി അംഗീകരിച്ചത്. പോക്‌സോ നിയമം 2012ലെ രണ്ട് മുതല്‍ 45 വരെയുള്ള സെഷനുകളിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെയുള്ള കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ശിക്ഷ കടുപ്പമാക്കിയിട്ടുണ്ട്.