ന്യൂഡൽഹി: ലോക്സഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകാതെ കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയെ അവഗണിച്ചെന്ന പരാതി. രാഹുൽ ഗാന്ധിക്ക് വേണ്ടി പാർലമെന്റിലെ മുൻ നിരയിൽ തന്നെ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ സർക്കാർ നിഷേധിച്ചെന്നുമാണ് പുതിയ ആരോപണം. എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന കാര്യം ശരിയല്ലെന്നാണ് ഔദ്യോഗികമായി കോൺഗ്രസ് വിശദീകരിക്കുന്നു.
നേരത്തെ, സോണിയാ ഗാന്ധിക്കൊപ്പം മുൻനിരയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം. എന്നാൽ, പുതിയ ക്രമപ്രകാരം ലോക്സഭാ കക്ഷിനേതാവ് ആധിർരഞ്ജൻ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ് മുൻനിരയിൽ ഇരിപ്പിടം ഉള്ളത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മുൻനിരയിൽ കോൺഗ്രസ് ഇരിപ്പിടം ആവശ്യപ്പെട്ടത് സർക്കാർ നിഷേധിക്കപ്പെട്ടതോടെ അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.
അതേസമയം നാല് സീറ്റ് കോൺഗ്രസ് മുൻനിരയിൽ ആവശ്യപ്പെട്ടിരുന്നു എന്ന് കൊടിക്കുന്നേൽ സുരേഷ് എംപി അടക്കമുള്ളവർ സമ്മതിച്ചിട്ടുണ്ട്. ുയുപിഎ അധ്യക്ഷക്കും കക്ഷിനേതാക്കൾക്കുമായാണ് ഇരിപ്പിടം ആവശ്യപ്പെട്ടത്. നാല് സീറ്റ് അനുവദിച്ചിരുന്നെങ്കിൽ മുൻനിരയിൽ തന്നെ രാഹുൽ ഇരുന്നേനെ എന്നും ഇവർ സമ്മതിക്കുന്നു
Discussion about this post