മുംബൈ: കര്‍ണാടക സര്‍ക്കാര്‍ വീഴാതിരിക്കാന്‍ അവസാന നീക്കങ്ങള്‍ ശക്തമാക്കി ഡികെ ശിവകുമാര്‍. മുംബൈയില്‍ വിമത എംഎല്‍എമാര്‍ തങ്ങുന്ന ഹോട്ടലിലെത്തിയ ഡികെ ശിവകുമാറിനേയും ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയേയും ഹോട്ടലിനു പുറത്ത് പോലീസ് തടഞ്ഞു. ഇവരെ കാണാന്‍ താല്പര്യമില്ലെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പത്തു വിമത എംഎല്‍എമാരും പോലീസിനെ സമീപിച്ചെന്നാണ് സൂചന. ഇതോടെ, നേതാക്കന്മാരെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പോലീസ് ഡികെ ശിവകുമാരിനേയും സംഘത്തേയും അറിയിച്ചിരിക്കുന്നത്. ശിവകുമാറിനെതിരെ ‘ഗോ ബാക്’ വിളികളുമായി ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും നിലയുറപ്പിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.
താന്‍ തിരിച്ചു പോകില്ലെന്നും ദിവസം മുഴുവനും ഇവിടെ കാത്തിരിക്കുമെന്നുമാണ് ശിവകുമാറിന്റെ നിലപാട്. തന്നെ തന്റെ മുറിയിലേക്കു പോകാന്‍ അനുവദിക്കണം. സുഹൃത്തുക്കളെ കാണാനാണ് എത്തിയത്. അവരോടു സംസാരിക്കുകയും അവര്‍ക്കൊപ്പം കാപ്പി കുടിക്കുകയും വേണമെന്നും ശിവകുമാര്‍ പോലീസിനെ അറിയിച്ചു. രാഷ്ട്രീയത്തില്‍ ഒന്നിച്ച് ഉദയം ചെയ്തവരാണ് ഞങ്ങള്‍. മരിക്കുന്നതും ഒന്നിച്ചായിരിക്കും. അവര്‍ ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങളാണെന്നും മുംബൈയിലെത്തിയയുടന് ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
മഴയേപ്പോലും വകവയ്ക്കാതെ ഹോട്ടലിനു പുറത്ത് തുടരുകയാണ് ശിവകുമാര്‍. എന്നാല്‍ ശിവകുമാറും ശിവലിംഗ ഗൗഡയും എത്തുന്നതിനു മുന്നോടിയായി സുരക്ഷ ആവശ്യപ്പെട്ട് വിമതര്‍ മുംബൈ പോലീസിന് കത്ത് നല്‍കിയിരുന്നു. നേതാക്കളെ കാണാന്‍ താല്പര്യമില്ലെന്നും ഇവരെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നുമാണ് പത്ത് എംഎല്‍എമാരുടെയും ആവശ്യം.
ഇതിനെത്തുടര്‍ന്നു മുംബൈയിലെ ഹോട്ടലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര റിസര്‍വ് പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. 13 കോണ്‍ഗ്രസ്, ദള്‍ എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ച മുതല്‍ പത്തോളം വിമത എംഎല്‍എമാരാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നത്.
Police escorts Karnataka Minister DK Shivakumar away from the gates of Renaissance – Mumbai Convention Centre Hotel where 10 rebel Congress-JD(S) MLAs are staying. The MLAs had written to Police stating"We've heard CM&DK Shivakumar are going to storm the hotel,we feel threatened" pic.twitter.com/KCPmJzZjPH
— ANI (@ANI) July 10, 2019
Discussion about this post