ബംഗളൂരു: പ്രതിസന്ധിയില്‍ ആടിയുലയുന്ന കര്‍ണാടക സര്‍ക്കാരിന് ജീവന്‍ നീട്ടിക്കൊടുത്ത് സ്പീക്കര്‍. രാജിക്കത്ത് കൈമാറിയ 13 പേരില്‍ എട്ട് പേരുടെ രാജിക്കത്ത് ചട്ടം പാലിക്കുന്നില്ലെന്നും രാജി സ്വീകരിക്കാനാകില്ലെന്നും സ്പീക്കര്‍ കെആര്‍ രമേഷ് അറിയിച്ചു. രാജി സമര്‍പ്പിച്ച 13 എംഎല്‍എമാരോടും കൂടിക്കാഴ്ചയ്ക്കായി എത്താനും സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജിവെച്ച എംഎല്‍എമാര്‍ ആരും തന്നെ നേരിട്ടു വന്നുകണ്ടിട്ടില്ലെന്ന് ഗവര്‍ണറെ ധരിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടം പാലിക്കാത്തതാണ് 13 രാജിക്കത്തുകളില്‍ എട്ട് എണ്ണവും. അതുകൊണ്ട് എംഎല്‍എമാര്‍ക്ക് നേരിട്ടു വന്ന് കാണാനായി സമയം അനുവദിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ യോഗത്തോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭാവിയില്‍ അന്തിമ തീരുമാനമുണ്ടാകും.
13 ഭരണകക്ഷി എംഎല്‍എമാരുടെ രാജി സമര്‍പ്പണത്തോടെ പ്രതിസന്ധിയിലായ സഖ്യസര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ച് മന്ത്രിസഭാ പുനസംഘാടനത്തിന് കോണ്‍ഗ്രസും ജെഡിഎസും ഒരുങ്ങിയെങ്കിലും വിമതര്‍ വഴങ്ങിയിരുന്നില്ല. നിലവില്‍ ഈ 13 പേരെ അയോഗ്യരാക്കിയാലും സഖ്യസര്‍ക്കാര്‍ നിലംപൊത്തും.
Discussion about this post