ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍ പരുഷമായ പദങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ജഡ്ജിമാരോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം പറയുന്നു. ആധാര്‍ ഭരണഘടനാ വഞ്ചനയാണെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആധാര്‍ ബില്‍ ധനബില്ലായി സഭയില്‍ അവതരിപ്പിച്ചതിനെ കുറിച്ച് വിധിയില്‍ വന്ന ഭാഗം കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് സഭയില്‍ വായിക്കുന്നതിനിടെയാണ് നിയമമന്ത്രി ജഡ്ജിമാരെ കുറിച്ച് പ്രസ്താവന നടത്തിയത്. ഭരണഘടനാ വഞ്ചന പോലുള്ള വിശേഷണങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ സുപ്രീംകോടതി ജഡ്ജിമാരെ ബഹുമാനിക്കുന്നു, ജഡ്ജിമാര്‍ തിരിച്ചും ബഹുമാനം കാണിക്കണം- മന്ത്രി പറയുന്നു.
ന്യൂനപക്ഷ അനുകൂല വിധിയാണ് ആധാറെന്നും അതിനെ നിസാരവത്കരിക്കുന്ന വാക്കുകള്‍ പരമോന്നതകോടതിയിലെ ന്യായാധിപന്മാര് ഉപയോഗിക്കുന്നത് ആവര്‍ത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പരമാര്‍ശം.
Discussion about this post