ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി രാജി വെച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയാണ് ഒടുവില്‍ രാജി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ചു കൊണ്ടായിരുന്നു കുല്‍ജിത്തിന്റെ രാജി.
പഞ്ചാബില്‍നിന്നുള്ള എംഎല്‍എയാണ് കുല്‍ജിത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കൂട്ടായ ഉത്തരവാദിത്തമാണ് ഉള്ളതെന്നും താങ്കളുടെ ഉറച്ച തീരുമാനം തന്നെ എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നില്ലെന്നും കുല്‍ജിത് രാഹുലിന് എഴുതിയ കത്തില്‍ പറയുന്നു.
അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാഹുല്‍ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ഒരുപാട് ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന് പിന്നാലെ നിരവധി പേരാണ് കോണ്‍ഗ്രസില്‍ രാജി വെച്ചത്. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
Discussion about this post