ഗോവ: മത്സ്യത്തിന്റെ ഇറക്കുമതിയ്ക്ക് ആറു മാസത്തെ നിരോധനം ഏര്‍പ്പെടുത്തി ഗോവ സര്‍ക്കാര്‍. മത്സ്യത്തിലെ ഫോര്‍മാലിന്‍ ഉപയോഗം അര്‍ബുദത്തിനു കാരണമാകുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്. ആവശ്യമായി വരുന്നുവെങ്കില്‍ നിരോധനം ആറു മാസത്തേക്കുകൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ മത്സ്യ ഇറക്കുമതി നിരോധിക്കുന്നത് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്. നേരത്തേ 15 ദിവസത്തേക്കായിരുന്നു നിരോധനം. ഗോവയിലേക്ക് മത്സ്യം കൊണ്ടുവരുന്ന ലോറികള്‍ പരിശോധിക്കാന്‍ അതിര്‍ത്തിയില്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിച്ച ശേഷമാണ് ഇറക്കുമതി നിരോധനം പിന്‍വലിച്ചത്. മത്സ്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഗോവയില്‍ ലബോറട്ടറികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു
Discussion about this post