അലിഗഡ്: ബിജെപിയില്‍ അംഗത്വം എടുത്തതിന്റെ പേരില്‍ മുസ്ലീം യുവതിയോട് വാടക വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വീട്ടുടമ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഗുലിസ്തന എന്ന യുവതിക്കാണ് ബിജെപിയില്‍ അംഗത്വം എടുത്തതിന്റെ പേരില്‍ വീട് ഒഴിയേണ്ടി വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഗുലിസ്തന ബിജെപിയില്‍ അംഗത്വം എടുത്തത്. വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട വീട്ടുടമ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി പരാതിപ്പെട്ടു. എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വീട്ടുടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഡ് സീനിയര്‍ സൂപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞു. ‘വീട്ടുടമയുടെ അമ്മ വാടകക്കാരിയായ യുവതിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടിരുന്നു. ഇതേ ചൊല്ലി തര്‍ക്കമുണ്ടായപ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നതിനെ ചൊല്ലിയും വാക്ക് തര്‍ക്കം നടന്നത്’ എന്നാണ് ആകാശ് കുല്‍ഹരി എഎന്‍ഐയോട് പറഞ്ഞിരിക്കുന്നത്.
Aligarh: A woman, Gulistana was allegedly asked to vacate her home by her landlord after she joined BJP. She says, "I joined BJP yesterday, when my landlord came to know of it she misbehaved with me & asked me to vacate immediately." (7.7.19) pic.twitter.com/nePXOvzA5D
— ANI UP (@ANINewsUP) July 7, 2019
Discussion about this post