തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ഒറ്റരാത്രി കുരുങ്ങിയത് 4580 നിയമലംഘകര്‍. സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് 4580 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന.
ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 618 കേസാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ കുറവ് ആലപ്പുഴ ജില്ലയിലാണ്. 93 കേസ് ആണ് ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയതത്.
വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 38 ലക്ഷം രൂപയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മിന്നല്‍ പരിശോധന.
Discussion about this post