ഗുരുദാസ്പുര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിച്ച ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷം രൂപ കടന്നു. അനുവദിച്ചതിലധികം രൂപ ചെലവിട്ടതോടെ സണ്ണി ഡിയോളിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഗുരുദാസ്പുര്‍ എംപിയാണ് സണ്ണി ഡിയോള്‍.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 78,51,592 രൂപ സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പിനായി ചെലവാക്കിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനായി 70 ലക്ഷം രൂപയാണ് അനുവദനീയമായ തുക. ഇതില്‍ കൂടുതല്‍ ചെലവാക്കിയത് കാരണം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗുരുദാസ്പൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
നേരത്തേ തനിക്ക് പകരം മണ്ഡലത്തിലെ യോഗത്തിലും മറ്റും പങ്കെടുക്കുന്നതിനായി മറ്റൊരാളെ ഏര്‍പ്പാടാക്കിയ താരത്തിന്റെ നടപടി ഏറെ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് അധിക തുക ചെലവഴിച്ചതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
Discussion about this post