ഹൈദരാബാദ്: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ഉടന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.
”ഇപ്പോള്‍ത്തന്നെ കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഉടനല്ലെങ്കിലും കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും. മാത്രമല്ല, വരുന്ന വര്‍ഷങ്ങളില്‍ കേരളം, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും നമ്മള് അധികാരത്തിലെത്തും”, അമിത് ഷാ പറഞ്ഞു. തെലങ്കാനയിലെ ഷംസാബാദില്‍ നടന്ന ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതേസമയം, കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനൊരുങ്ങി ബി.ജെ.പി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ തയ്യാറാണെന്ന് ബിജെപി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സഖ്യസര്‍ക്കാര്‍ ന്യൂനപക്ഷമായി കഴിഞ്ഞു. 225 അംഗസഭയില്‍ സഖ്യസര്‍ക്കാറിന് 105 പേരുടെ പിന്തുണയേ ഉള്ളു.
ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയ്ക്ക് 105 സീറ്റുകളുമുണ്ട്. 12 പേര് രാജിവെച്ചതോടെ സര്‍ക്കാറിന്റെ അംഗസഖ്യ 105 ആയി കുറഞ്ഞു. എംഎല്‍എമാര്‍ കുറഞ്ഞതോടെ, കേവല ഭൂരിപക്ഷം 107 ആയി. ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിയ്ക്കുകയാണെന്നും ബി.എസ് യദ്യൂരിയപ്പ മുഖ്യമന്ത്രിയാകുമെന്നും ബിജെപി ക്യാംപ് പറയുന്നു.
Discussion about this post