ഗോണ്ട: അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും സ്ഥാപിക്കണമെന്ന് ബിജെപി എംപി സാവിത്രിബായ് ഫുലെ. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ്. അതിനാല്‍ ബുദ്ധന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണമെന്ന് ഫുലെ പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ ഭഗവാന് ബുദ്ധനുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ബുദ്ധന് ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ് അതിനാല്‍ അവിടെ ബുദ്ധന്റെ പ്രതിമയും സ്ഥാപിക്കണമെന്ന് ബറൈച് എംപിയായ സാവിത്രിബായ് ഫുലെ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
Discussion about this post