വിദേശ ഇന്ത്യക്കാര്‍ നാട്ടില്‍ കാലുകുത്തിയാല്‍ ഉടന്‍ ആധാര്‍; ബജറ്റില്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ മേഖലയിലും ആധാര്‍ പിടിമുറുക്കുന്നതിനിടെ വിദേശ ഇന്ത്യക്കാര്‍ക്കും ആധാര്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തിയാലുടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ഇന്നലെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റില്‍ നിര്‍ദേശിച്ചു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്കാണ് നാട്ടിലെത്തി അപേക്ഷിച്ചാലുടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനുശേഷം 180 ദിവസം കാത്തിരിക്കണമായിരുന്നു. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് എന്‍ആര്‍ഐ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് പദ്ധതി ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയുമായി ലയിപ്പിക്കാനും നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.

Exit mobile version