ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം പിന്നിടുന്നതിനിടെ പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വര്‍ധിപ്പിച്ചു. ഇതോടെ കേരളത്തില്‍ പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് വര്‍ധിച്ചത്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.
ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ഓരോ രൂപയുടെ വര്‍ധനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വില്‍പന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.
കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.
Discussion about this post