ചണ്ഡീഗഢ്: കാലങ്ങളായുള്ള സ്വപ്‌നം കൂട്ടിവെച്ച് ഒടുവില്‍ ആ സ്വപ്‌നം തന്റെ കഠിനപ്രയത്‌നം കൊണ്ട് തന്നെ സാക്ഷാത്കരിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ഈ ഓണ്‍ലൈന്‍ ആപ്പ് ഫുഡ് ഡെലിവെറി ബോയ്. ഒരുപാട് സ്വപ്‌നങ്ങളെ ഉള്ളിലിട്ട് ഭക്ഷണവുമായി പായുന്ന ഈ യുവാക്കള്‍ എല്ലാ നഗരങ്ങളിലേയും കാഴ്ചയാണ്. പഠനത്തിരക്കിനിടയിലും മറ്റു ചിലര്‍ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി ഫുഡ് ഡെലിവെറി ഏജന്റുമാരാകുമ്പോള്‍ മറ്റു ചിലര്‍ മുഴുവന്‍ സമയവും ജോലിയായും ഈ പ്രൊഫഷനെ കാണുന്നുണ്ട്. ഇപ്പോഴിതാ ഏത് സ്വപ്‌നവും സഫലമാക്കാനുള്ള കരുത്ത് തങ്ങളുടെ ജോലിക്ക് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റായ സൂരജ്.
ഹരിയാനക്കാരന്‍ സൂരജ് സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റാണ്. തന്റെ 5 മാസത്തെ ശമ്പളം സ്വരുക്കൂട്ടിവെച്ച് സ്വന്തമാക്കിയത് ഏറെനാള്‍ സ്വപ്നം കണ്ട കെടിഎം ആര്‍സി 200 ബൈക്ക് ആണ്. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന മോഹമാണിത്. സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയാല്‍ ആണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂരജിന്റെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതിനോടൊപ്പം ചിലര്‍ സൊമാറ്റോയിലെ ശമ്പളം എത്രയാകുമെന്നോര്‍ത്ത് ആശ്ചര്യം കൊള്ളുകയാണ്.
Suraj, from our Karnal (Haryana) team, saved for 5 months to buy his dream bike. If you spot him on his supercool ride, do wave.
This is one of the many inspiring stories from @Zomato Delivery Universe – about folks who celebrate by staying focused on the road to success. pic.twitter.com/TiSHMMNzxk
— Deepinder Goyal (@deepigoyal) July 1, 2019
Discussion about this post