ന്യൂഡല്‍ഹി; ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ നടത്തിയ ലോക്സഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കി, പേപ്പര്‍ ബാലറ്റിലൂടെ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലൂടെ വീണ്ടും തെരെഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മനോഹര്‍ ലാല്‍ ശര്‍മ്മ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കുന്ന ജന പ്രാതിനിധ്യ നിയമത്തിലെ 61 A വകുപ്പ് ഭരണഘടന വിരുദ്ധം എന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
Discussion about this post