ന്യൂഡല്‍ഹി: ഇന്ന് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് നടത്തി വരികയാണ്. പാര്‍ലമെന്റില്‍ മകള്‍ ചരിത്രം കുറിക്കുന്ന ആ നിമിഷം നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ് അമ്മ സാവിത്രിയും അച്ഛന് നാരായണന് ശിവരാമനും.
രാവിലെ തന്നെ പാര്‍ലമെന്റില്‍ എത്തിയ ഇരുവരുടെയും അനുഗ്രഹം വാങ്ങിയാണ് നിര്‍മ്മല സീതാരാമന് ചുവന്ന പട്ടുതുണിയില്‍ പൊതിഞ്ഞ ബജറ്റുമായി എത്തിയത്. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മലാ സീതാരാമന്റെ അച്ഛന് നാരായണന് സീതാരാമന്.
രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്നതിനു പുറമെ മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റെന്ന നിലയിലുമുള്ള പ്രത്യേക ഈ ബജറ്റിനുണ്ട്. മാതാപിതാക്കള്‍ മകളുടെ ആ ചരിത്ര നിമിഷം കാണാന്‍ എത്തിയതിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
#WATCH Delhi: Parents of Finance Minister Nirmala Sitharaman – Savitri and Narayanan Sitharaman – arrive at the Parliament. She will present her maiden Budget at 11 AM in Lok Sabha. #Budget2019 pic.twitter.com/Wp3INz7ifN
— ANI (@ANI) July 5, 2019
Discussion about this post