ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഓഗസ്റ്റ് അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലത്തില്‍ അനധികൃതമായി പണം കണ്ടെയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ധാക്കിയത്.
ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന കതിര് ആനന്ദിന്റെ വസതിയിലെ ഗോഡൗണില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. 12 ലക്ഷം കോടി രൂപയാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നിന്നും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ധാക്കിയത്.
ഡിഎംകെ സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി അത് അംഗീകരിച്ചില്ല. നിലവില്‍ അണ്ണാഡിഎംകെയുടെ സിറ്റിങ്ങ് സീറ്റാണെങ്കിലും ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വെല്ലൂര്‍.
Discussion about this post