ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നില്ക്കാന് ഏറ്റവും പ്രധാനം ജന വിശ്വാസമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുമായി ദീര്‍ഘകാല ബന്ധത്തിന് താന്‍ ആഗ്രഹിക്കുന്നതിനാല്‍ മോഡിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു തവണ കപട വാഗ്ദാനം നല്‍കാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം വട്ടം ജനം തിരിച്ചറിയും.
15 അതിസമ്പന്നരെ മാത്രമാണ് മോഡിക്ക് വിശ്വാസമെങ്കില്‍ കോണ്‍ഗ്രസ് കോടിക്കണക്കിന് സാധാരണ ജനങ്ങളെ വിശ്വസിക്കുന്നു. അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടം എഴുതി തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോഡിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങും അഴിമതിക്കാരാണ്. പാവങ്ങളുടെ പണം തട്ടിയെടുത്ത് 15 ഓളം അതിസമ്പന്നര്‍ക്ക് നല്‍കുകയാണ് അവരെന്നും രാഹുല്‍ ആരോപിച്ചു.
എന്നാല്‍ രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. മാവോയിസത്തില്‍ വിപ്ലവം കാണുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഡിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാനാകില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ മുഖ്യമന്ത്രി രമണ്‍ സിങ്ങ് ശക്തമായ നടപടി എടുത്തു. ഛത്തീസ്ഗഡിനെ നക്സല്‍ മുക്തമാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post