രാജമുന്‍ട്രി: പകല്‍ സമയങ്ങളില്‍ നൈറ്റി ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം. രാത്രി 7 മുതല്‍ രാത്രി 7 വരെ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴയീടാക്കനാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം. കൂടാതെ നൈറ്റി ധരിച്ചവരെ കാണിച്ചു കൊടുക്കുന്നവര്‍ക്ക് 1000 രൂപവരെ പ്രതിഫലം നല്‍കാനും തീരുമാനമുണ്ട്.
ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലുള്ള തൊകലപ്പള്ളി എന്ന ഗ്രാമത്തിലാണ് ഈ വിചിത്ര നടപടി. ംഭവത്തെക്കുറിച്ച് അികൃതര്‍ അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ ഒമ്പത് അംഗ സമിതിയാണ് പ്രത്യേക തരത്തിലുള്ള ഈ നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രിയില്‍ ധരിക്കേണ്ട വസ്ത്രമാണ് നൈറ്റിയെന്നും ഇത് പകല്‍ ധരിക്കുന്നത് അരോചകമാണെന്നുമാണ് ഇവര്‍ വിശദമാക്കുന്നത്.
നിരോധനം വന്ന ശേഷം പിഴ നല്കാന് കൂട്ടാക്കാത്തവര്‍ക്ക് സാമൂഹ്യ ബഹിഷ്കരണം നേരിടുന്നുണ്ടെന്ന് സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയ തഹസില്‍ദാറിനോടും പോലീസിനോടും ചില ഗ്രാമവാസികള്‍ പരാതിപ്പെട്ടു. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത് എന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കിയ ശേഷമാണ് അധികൃതര്‍ മടങ്ങിയത്.
Discussion about this post