മിസോറാമില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് മരണം; ഒമ്പത് പേര്‍ക്ക് പരിക്ക്

യങ് മിസോ അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

ഐസ്‌വാള്‍: മിസോറാമിലെ ഐസ്‌വാളില്‍ മണ്ണ് ഇടിച്ചലിനെ തുടര്‍ന്ന് മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

ഡാര്‍ട്ട്‌ലാംഗ് ഹില്ലില്‍ മണ്ണിടിഞ്ഞതാണ് അപകടം ഉണ്ടായത്. അതേ സമയം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. യങ് മിസോ അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലാല്‍നുന്‍ഫെലി(13), സയ്‌നിംഗ്‌ഗ്ലോവി (52), ലാല്‍പെക്‌സംഗ (8) എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. കഴിഞ്ഞ വര്‍ഷമാണ് കെട്ടിടങ്ങള്‍ താമസത്തിനായി പ്രദേശവാസികള്‍ക്ക് നല്‍കിയത്.

Exit mobile version