ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ നിന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ രാജ്യസഭയിലെത്തിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അടുത്ത നീക്കങ്ങളുമായി സജീവമാകുന്നു. കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളുകയും സ്റ്റാലിന്‍ ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതാണ് മന്‍മോഹന്‍ സിങിന് തിരിച്ചടിയായത്.
സ്റ്റാലിന്‍ വഴങ്ങാതെ വന്നതോടെ മന്‍മോഹന്‍ സിങിനെ ഏതുവിധേനെയെങ്കിലും രാജ്യസഭയിലെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് നിലവിലെ ശ്രമങ്ങള്‍.
ബിജെപിയുടെ രാജ്യസഭാംഗമായ മദന്‍ലാല്‍ സെയ്നി മരണപ്പെട്ടതോടെ രാജസ്ഥാനില്‍ രാജ്യസഭ സീറ്റ് ഒഴിവ് വന്നിരുന്നു. ഈ സീറ്റില്‍ മന്‍മോഹന്‍ സിങിനെ മത്സരിപ്പിച്ച് രാജ്യസഭയിലേക്ക് അയക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ജൂണ്‍ 14ന് മന്‍മോഹന്‍ സിങിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചിരുന്നു.
Discussion about this post