മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ രാജകീയ വിവാഹം വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷയുടെ പുതിയ വീടാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ചുനിലയുള്ള വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
ഗുലീറ്റ എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടില്‍ ഓരെ സമയം 20 കാറുകള്‍ ഇടാം. 2012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് 450 കോടി രൂപ മുടക്കി ഇഷയുടെ ഭര്‍തൃ വീടായ പിരാമല്‍ കുടുംബം സ്വന്തമാക്കിയിരുന്നു. ഇന്ന് ഇതിന് 1000 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം ആനന്ദിനും ഇഷക്കും ആനന്ദിന്റെ മാതാപിതാക്കള്‍ വീട് സമ്മാനിക്കുകയായിരുന്നു.
1000ലേ ആളുകള്‍ 24 മണിക്കൂറും ജോലി ചെയ്താണ് വീട് മോടി പിടിപ്പിച്ചത്. വീടിന്റെ ഇന്റീരിയര്‍ ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടവന്നതാണ്. ത്രീഡി നിര്‍മ്മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വീടിന്റെ പ്രധാന ആകര്‍ഷണം ഡയമണ്ട് മുറിയാണ്. ഗ്രൗണ്ട് ഫ്ളോറില്‍ ഡൈനിങ് ഹാളും മാസ്റ്റര്‍ ബെഡ്റൂം സജ്ജീകരിച്ചിട്ടുണ്ട്. പൂന്തോട്ടവും മള്‍ട്ടി പര്‍പസ് മുറികളും വീടിന്റെ മനോഹാരിത കൂട്ടുന്നുണ്ട്.
Discussion about this post