ദില്ലി: റാഫേലിലേക്ക് വഴിവച്ച വിവരങ്ങല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എംഎല് ശര്‍മയുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വാദം കേട്ട കോടതി റാഫേല്‍ വിവരങ്ങള്‍ കോടതിക്ക് നല്കികൂടെ എന്ന് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. എന്നാല്‍ രണ്ട് രാജ്യങ്ങലുടെ സുരക്ഷ കാര്യങ്ങളായത് കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളി മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കണമെന്നും, റാഫേലിലേക്ക് വഴിവച്ച വിവരം കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കേസില്‍ എതിര് കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്കെ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരുടെ ബഞ്ചാണ് വാദം കേട്ടത്.
Discussion about this post