മുംബൈ: നാല് ദിവസമായി തിമര്‍ത്ത് പെയ്യുന്ന മഴയില്‍ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തിലായി. ഇതോടെ ഗതാതം സ്തംഭിച്ചിരിക്കുകയാണ്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. മഴ നിറഞ്ഞ് അഴുക്കു ചാലുകള്‍ നിറഞ്ഞതാണ് റോഡിലേയ്ക്കും വെള്ളം കയറാന്‍ ഇടയാക്കിയത്.
Western Railway PRO: Due to very heavy rains in Palghar during night, 13 trains have been cancelled, today. After receding of water, train movement at Palghar was started at 8.05 hours at restricted speed of 30 kmph in view of safety. pic.twitter.com/R7VGydwZG9
— ANI (@ANI) July 1, 2019
പശ്ചിമ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാത്രിവരെ പെയ്തത് 361 മില്ലീമീറ്റര്‍ മഴയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മാത്രം 100 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുംബൈ- അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിന്റെ സര്‍വീസ് യാത്രക്കാരുടെ സുരക്ഷയെ കരുതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കൂടാതെ നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
സിയണ്,ദാദര്‍, കിങ് സര്‍ക്കിള്‍, ബാന്ദ്ര തുടങ്ങി മുംബൈയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം നിറഞ്ഞതോടെ തിരക്കേറിയ അന്ധേരി സബ്വെ അടച്ചു. ഇവിടെ നിന്ന് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തുകളയാനുള്ള ശ്രമം നടത്തി വരികയാണ്.
#WATCH Mumbai: Children wade through water to go to school as streets in Dadar East have been flooded due to heavy rainfall. pic.twitter.com/x3fQa0PAnG
— ANI (@ANI) July 1, 2019
Discussion about this post