ന്യൂഡല്‍ഹി: രാജി സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കാണും. കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉച്ചകഴിഞ്ഞ് 3.30 ന് ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലാണ് യോഗം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുല്‍ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. നേരത്തെ തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും എതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉന്നയിച്ചത്.
Discussion about this post