ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ചാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമര്‍ശനം.
UP CM Yogi Adtiyanath on Priyanka Gandhi Vadra's tweet on law and order in the state: It is a case of sour grapes. Her party president lost from UP, so sitting in Delhi,Italy or England they have to comment something or the other to remain in headlines pic.twitter.com/CjCt7J0ehg
— ANI UP (@ANINewsUP) June 30, 2019
അവരുടെ പാര്‍ട്ടി പ്രസിഡന്റ് യുപിയില്‍ മത്സരിച്ച് തോറ്റു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഇരിക്കുകയാണ്. ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ഓരോ പ്രസ്താവനകള്‍ നടത്തുകയാണ്.’ യോഗി പറയുന്നു. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്ന പ്രിയങ്കയുടെ വിമര്‍ശനത്തിനാണ് യോഗിയുടെ മറുപടി.
‘യുപിയില്‍ കുറ്റവാളികള്‍ യഥേഷ്ടം വിളയാടുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതെല്ലാം ബിജെപി സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. യുപി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കീഴടങ്ങിയോ?’- എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
पूरे उत्तर प्रदेश में अपराधी खुलेआम मनमानी करते घूम रहे हैं। एक के बाद एक अपराधिक घटनाएँ हो रही हैं। मगर उ.प्र. भाजपा सरकार के कान पर जूँ तक नहीं रेंग रही।
क्या उत्तर प्रदेश सरकार ने अपराधियों के सामने आत्मसमर्पण कर दिया है? pic.twitter.com/khYP4eZam2
— Priyanka Gandhi Vadra (@priyankagandhi) June 29, 2019
Discussion about this post