ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനത്തിന്റെ പേരില്‍ വരനും സംഘവും വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപോയ സംഭവത്തില്‍ 32-കാരനായ വരനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് വരനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തത്.
ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സ്ത്രീധന തുകയായി ഒരു കോടി രൂപയാണ് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. കല്യാണത്തിന് രണ്ട് ദിവസം മുമ്പാണ് വധുവിന്റെ വീട്ടികാരോട് പണം ആവശ്യപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പണം ലഭിച്ചില്ലെങ്കില്‍ വിവാഹം ഉപേക്ഷിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പ്രമുഖ ചാനലായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീധനത്തിന് പുറമേ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടത്തണമെന്നും ബന്ധുക്കള്‍ക്ക് സ്വര്‍ണനാണയങ്ങളും സ്വര്‍ണമാലയും പണവും നല്‍കണമെന്നും വരനും സംഘവും ആവശ്യപ്പെട്ടതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
ഡല്‍ഹിയിലെ ഒരു ബാങ്കിലാണ് യുവതി ജോലി ചെയ്യുന്നത്. ഐപിസി 147,323,504,506 വകുപ്പ് പ്രകാരവും സ്ത്രീധന നിരോധിത നിയമപ്രകാരവുമാണ് വരനും കുടുംബത്തിനുമെതിരെ കുറ്റം ചുമത്തുക.
Discussion about this post