ചെന്നൈ: മലയാള സിനിമയിലെ മുത്തശ്ശി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ മുതിര്‍ന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ചെന്നൈ ബസന്ത് നഗറില്‍ നടക്കും.
ഈ പുഴയും കടന്ന്, തൂവല്‍കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, പഞ്ചാഗ്നി, നാലുകെട്ട്, മല്ലുസിംഗ് തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post