ഭോപ്പാല്‍: കേന്ദ്രത്തിലുള്‍പ്പടെ ഭരണം കൈയ്യാളുന്ന ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ബിജെപി ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കൂ എന്നാണ് കമല്‍നാഥിന്റെ വെല്ലുവിളി. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍.
‘ ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്ക്. എല്ലാം വലിയ വായിലെ സംസാരത്തില്‍ മാത്രം ഒതുക്കുന്നതെന്താ?’- ഇന്‍ഡ്യ ടുഡെ സംഘടിപ്പിച്ച മൈന്‍ഡ് റോക്ക്‌സ് 2019-ല്‍ സംസാരിക്കവെയാണ് കമല്‍നാഥ് ഇക്കാര്യം പരാമര്‍ശിച്ചത്.
എപ്പോള്‍ വേണമെങ്കിലും കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനാകുമെന്ന മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേയും ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗ്യയുടേയും പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാത്തത് ബിജെപി നേതാക്കളുടെ ദയവല്ലാതെ മറ്റെന്താണെന്നും കമല്‍നാഥ് പരിഹസിച്ചു.
ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ കൈവിട്ടത് അംഗീകരിക്കുന്നെന്നും, തങ്ങളുടെ സന്ദേശം കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് കനത്തപരാജയത്തിന് കാരണമായതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
Discussion about this post