ന്യൂഡല്‍ഹി: ഒന്നാം മോഡി സര്‍ക്കാരിലെ ഏറ്റവും ജനകീയ മന്ത്രിയാണ് സുഷമാ സ്വരാജ്. ഏത് പാതിരാത്രിക്ക് സഹായം ചോദിച്ചാലും ഉടനടി നടപടി സ്വീകരിക്കുന്ന മികച്ച മന്ത്രി തന്നെയാണെന്നാണ് ജനം ഒന്നടങ്കം പറയുന്നത്. ഇപ്പോള്‍ സുഷമാ സ്വരാജ് ഔദ്യോഗിക വസതി ഒഴിഞ്ഞിരിക്കുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ലെയിനില്‍ എട്ടാം നമ്പര്‍ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്.
ഇവിടെനിന്ന് താമസം മാറുന്ന കാര്യം സുഷമ സ്വരാജ് തന്നെയാണ് പങ്കുവെച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുഷമ മത്സരിക്കാതിരുന്നത്. ഔദ്യോഗിക വസതി ഒഴിഞ്ഞ കാര്യം ട്വീറ്റിലൂടെ അറിയിച്ച സുഷമയ്ക്ക് ആശംസകളുമായി നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തി.
വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ചപ്രകടനമാണ് സുഷമ സ്വരാജ് നടത്തിയതെന്നും, ഔദ്യോഗികവസതി ഒഴിഞ്ഞുവെങ്കിലും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നുവെന്നും അനുപം ഖേര്‍ പറയുന്നു.
I have moved out of my official residence 8, Safdarjung Lane, New Delhi. Please note that I am not contactable on the earlier address and phone numbers.
— Sushma Swaraj (@SushmaSwaraj) June 29, 2019
Discussion about this post