ചണ്ഡീഗഢ്: ജനം നോക്കി നില്‍ക്കെ പരസ്യമായി പാര്‍ക്കില്‍ മൂത്രമൊഴിച്ച് എസ്ഐ. ചണ്ഡീഗഢിലെ മലോയ പോലീസ് സ്റ്റേഷനിലെ എസ്ഐ ഹര്പരംജിത് സിങ് ആണ് പരസ്യമായി മൂത്രം ഒഴിച്ചത്. ജനങ്ങളും മറ്റും നോക്കി നിന്നിട്ടും ഒരു മറയുമില്ലാതെ ഉദ്യോഗസ്ഥന് കാര്യം സാധിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഈ പ്രവര്‍ത്തി ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ വൈറലായതോടെ എസ്ഐക്കെതിരെ നടപടിയും എടുത്തു. എസ്ഐയെ എഎസ്ഐയാക്കി തരംതാഴ്ത്തിയാണ് ചണ്ഡീഗഡ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലാണ് എസ്ഐ രഹസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
സെക്ടര്‍ 41-ലെ പാര്‍ക്കില്‍ പട്ടാപ്പകല്‍ യാതൊരു മറയുമില്ലാതെയായിരുന്നു എസ്ഐയുടെ പ്രവര്‍ത്തി സമയത്ത് ഒട്ടേറേപേര്‍ പാര്‍ക്കിലുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടും യാതൊരു കൂസലും ഇല്ലാതെ നില്‍ക്കുകയാണ് ചെയ്തത്.