മുംബൈ: ‘നാണം ഇല്ലാത്തവന്‍, ടിക് ടോകില്‍ ഫോളോ ചെയ്യുന്നത് പെണ്‍കുട്ടികളെ മാത്രം’ ഇത് ലോകകപ്പ് ക്രിക്കറ്റില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ താരമായ മുഹമ്മദ് ഷമിക്കെതിരെയുള്ള ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണമാണ്. ഹസിന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഷമിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ടിക് ടോകില്‍ ഷമി ഫോളോ ചെയ്യുന്ന പെണ്‍കുട്ടികളുടെ ഐഡി ഉള്‍പ്പടെയാണ് ഹസിന്റെ ആരോപണം.
ഷമി ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നും ഷമി നാണം കെട്ടവനാണെന്നുമാണ് ഹസിന്‍ തുറന്ന് പറയുന്നുണ്ട്. ഈയിടെയാണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്.
എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- പോസ്റ്റിലൂടെ ഹസിന്‍ തുറന്നടിച്ചു.
Discussion about this post