ടോക്യോ: ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ‘ജയ്ശ്രീറാം വന്ദേമാതരം’ വിളികളോടെ സ്വീകരണം. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് ശേഷമാണ് ജനക്കൂട്ടത്തില്‍ നിന്നും ‘ജയ് ശ്രീ റാം വന്ദേ മാതരം’ വിളികളുയര്‍ന്നത്.
കോംബെയിലുള്ള ഗസ്റ്റ് ഹൗസില്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിച്ച് കഴിഞ്ഞപ്പോഴാണ് ആര്‍പ്പുവിളികള്‍ ഉയര്‍ന്നത്. ഭാരതത്തിന്റെ പ്രതിനിധികള്‍ എന്നാണ് ജനക്കൂട്ടത്തെ മോഡി തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. പ്രസംഗം അവസാനിച്ചതോടെ ജനക്കൂട്ടത്തില്‍ നിന്നും ‘ജയ് ശ്രീ റാം വന്ദേ മാതരം’ വിളികളുയര്‍ന്നു.
ഇവര്‍ക്ക് നേരെ മോഡി കൈവീശി കാണിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനില്‍ എത്തിയതായിരുന്നു മോഡി.
#WATCH Japan: Slogans of 'Vande Mataram', 'Jai Sri Ram' raised at community event at the Hyogo Prefecture Guest House, in Kobe after the conclusion of PM Narendra Modi's address. pic.twitter.com/E5C2kAtpWL
— ANI (@ANI) June 27, 2019
Discussion about this post