സ്വന്തം മക്കളെ കൊല്ലുകയും കൊല്ലാന്‍ കൂട്ടു നില്‍ക്കുകയും ചെയ്യുന്ന പെറ്റമ്മമാരുടെ വാര്‍ത്തകളാണ് അടുത്തിടെ മാധ്യമങ്ങളില്‍ നിറയെ. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി സ്വന്തം കുട്ടിയോടുള്ള അമ്മയുടെ യഥാര്‍ത്ഥ സ്നേഹത്തെ തുറന്നുകാട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴാന്‍ പോകുകയായിരുന്ന മകനെ ഓടിപ്പോയി കാലില്‍ പിടിച്ചു വലിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരുകയായിരുന്നു ഒരമ്മ. ഓഫീസ് കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് അമ്മയ്ക്കൊപ്പം ലിഫ്റ്റില്‍ വന്നിറങ്ങിയ മകന് അമ്മയുടെ പിടിവിട്ട് ബാല്‍ക്കണിയിലേക്ക് പോകുകയായിരുന്നു.
ബാല്‍ക്കണിയിലെ കമ്പികളില്‍ പിടിച്ച് കളിക്കുന്നതിനിടെ കുട്ടി കമ്പികള്‍ക്കിടയിലൂടെ ഊര്‍ന്ന് വീഴുകയായിരുന്നു. ഇത് കണ്ട അമ്മ ഓടിയെത്തി കുട്ടിയുടെ കാലില്‍ പിടിച്ചു ഉയര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിസിടിവി ഫൂട്ടേജിലെ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ അപകടദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Discussion about this post