കോയമ്പത്തൂര്‍; തമിഴ്‌നാട്ടില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. കോയമ്പത്തൂരിലാണ് സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മനുഷ്യരെ ഉപയോഗിച്ച് മലടാങ്ക് വൃത്തിയാക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. നിയമത്തെ നോക്കുകുത്തിയാക്കി ഇപ്പോഴും അത്തരം ജോലികള്‍ ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്. പല തവണ ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചിട്ടും ഇത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടികളും എടുക്കാറില്ല.
ഈ മാസം ആദ്യം ഗുജറാത്തില്‍ ഇത്തരത്തിലുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികളും മരിച്ചിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നിങ്കെലും ഇപ്പോഴും ഇത്തരം ജോലികള്‍ മനുഷ്യരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് തുടരുകയാണ്. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്.
അത്തരം തൊഴിലുകള്‍ മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് കാണിച്ചാണ് 1993-ല്‍ ഈ ജോലി നിയമം മൂലം നിരോധിച്ചത്. The Employment of Manual Scavengers and Construction of Dry Latrines (1993) എന്ന നിയമപ്രകാരം മലടാങ്ക് വൃത്തിയാക്കുകയും അത്തരം ശുചീകരണപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യിപ്പിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കും. ഇത്തരം തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ തുടരുകയാണ്.
Discussion about this post