കസ്ഗഞ്ച്: പോലീസ് ഉദ്യോഗസ്ഥനെ ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എയുടെ മകന്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലെ സോറോണ്‍ ഗേറ്റ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് ഭീഷണിപ്പെടുത്തിയത്.
കസ്റ്റഡിയിലെടുത്ത തന്റെ സുഹൃത്തുക്കളെ വെറുതെ വിട്ടില്ലെങ്കില്‍ സ്ഥലംമാറ്റിക്കളയുമെന്നായിരുന്നു ബിജെപി എംഎല്‍എ ദേവേന്ദ്ര സിങ് രജപുതിന്റെ മകന് ജസ്വീര് മുഴക്കിയ ഭീഷണി. പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് എംഎല്‍എയുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലായ ഇരുവരും ആംബുലന്‍സ് ഡ്രൈവര്‍മാരായിരുന്നു. ഇവരെ പുറത്തിറക്കാനായാണ് എംഎല്‍എയുടെ മകന് സ്റ്റേഷനില്‍ എത്തിയത്.
തുടര്‍ന്ന് ഭീഷണി മുഴക്കുകയായിരുന്നു. എസ്പി സിങ്ങ് എന്ന ഉദ്യോഗസ്ഥനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. റോഡില്‍ അടിപിടി ഉണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇവരില്‍ ഒരാള്‍ എംഎല്‍എയുടെ മകനെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ വെറുതെ വിട്ടില്ലെങ്കില്‍ മൂന്ന് ദിവസത്തിനകം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹം ഭീഷണി മുഴക്കിയത്”- പോലീസുകാരന് പറയുന്നു.
Discussion about this post