ചണ്ഡീഗഡ്: വാഹനം പിന്നോട്ടെടുത്തപ്പോള്‍ ഇടിച്ചതിന്റെ പേരില്‍ കാര്‍ഡ്രൈവറെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദിച്ച യുവതി അറസ്റ്റില്‍. ചണ്ഡീഗഡിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം. യുവാവിനെ മര്‍ദിച്ചതിന് പഞ്ചാബ് സ്വദേശിനിയായ ശീതള്‍ ശര്‍മ്മയാണ് പോലീസ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
26കാരനായ നീതിഷിനാണ് പരിക്കേറ്റത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ യുവതി അതിവേഗം പിന്നിലേക്ക് എടുക്കുന്നതിനിടെ നിതീഷിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ക്ഷുഭിതയായ യുവതി കാറില്‍ നിന്നും ഇറങ്ങി വന്ന് നിതീഷിനെ വഴക്ക് പറഞ്ഞു. നിതീഷും യുവതിക്കെതിരെ സംസാരിച്ചതോടെ ഇരുവരും തമ്മില്‍ വാക്പോരിലായി.
ഇതിനിടെ കുപിതയായ യുവതി കാറില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി എടുത്ത് കൊണ്ടുവന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശീതളിന്റെ കാറിന്റെ ചില്ല് നീതിഷ് തകര്‍ത്തതായും റിപ്പോര്ട്ടുകളുയര്ന്നിട്ടുണ്ട്.
#WATCH Chandigarh: A girl attacks a man with a rod near Tribune Chowk after their cars rammed into each other. She was later arrested & produced before a court after a case was registered against her under multiple sections of the IPC. (Note: Abusive language) (25.06.2019) pic.twitter.com/x0lJBDImf7
— ANI (@ANI) June 26, 2019
Discussion about this post