‘മോഡിയുടെ ഭരണകാലത്ത് ഒരു ക്രിസ്ത്യാനിക്കെങ്കിലും മര്‍ദനമേറ്റോ? ഏതെങ്കിലും പള്ളി ചുട്ടെരിക്കപ്പെട്ടോ? ഇതൊരു പുതിയ ഇന്ത്യയാണ്, ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരിക്കലും അനുഭവിക്കാത്ത സുരക്ഷയാണ് അനുഭവിക്കുന്നത്‌’;കണ്ണന്താനം

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്

ന്യൂഡല്‍ഹി: മോഡി അധികാരത്തിലെത്തിയ ശേഷം ഒരു ക്രിസ്ത്യാനിയെങ്കിലും മര്‍ദിക്കപ്പെടുന്നതോ ഒരു പള്ളിയെങ്കിലും ചുട്ടെരിക്കപ്പെട്ടതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് ബിജെപി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍പ് ഒരിക്കലും ലഭിക്കാത്ത സുരക്ഷയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും കണ്ണന്താനം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. മോഡിക്ക് കീഴില്‍ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പ്രധാനമന്ത്രിയേക്കാളും ജനാധിപത്യവാദിയാണ് നരേന്ദ്രമോഡി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാവുന്നത് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരാമര്‍ശിച്ചാണ് കണ്ണന്താനത്തിന്റെ പ്രതികരണം.

ബിജെപി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ ഒരു ക്രിസ്ത്യാനി പോലും മര്‍ദിക്കപ്പെട്ടതോ പള്ളികള്‍ ചുട്ടെരിച്ചതായോ കണ്ടിട്ടില്ല. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ തല്ലിച്ചതയ്ക്കപ്പെടുകയും പള്ളികള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്തിരുന്നു. ഇതൊരു പുതിയ ഇന്ത്യയാണ്, ഇവിടെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും അനുഭവിക്കാത്ത സുരക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയില്‍ പറഞ്ഞു.

Exit mobile version