ശ്രീനഗര്‍: സംസ്ഥാനത്തെ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍ എത്തും. ജൂലൈ 11ന് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായും തീര്‍ത്ഥാടനത്തില്‍ തീവ്രവാദ ആക്രമണ ഭീഷണിയുള്ള സാഹചര്യത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പ്രത്യേക യോഗം ചേരും.
ഇന്ന് രാത്രി കശ്മീര്‍ രാജ്ഭവനില്‍ തങ്ങുന്ന അമിത് ഷാ നാളെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാന ബിജെപി നേതാക്കളുമായും ടൂറിസം മേഖലയില്‍ നിന്നുള്ളവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്.
Discussion about this post