ന്യൂഡല്‍ഹി; രാജ്യത്ത് ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. നീതി ആയോഗ് വൈസ് ചെയര്മാന് ഡോ രാജീവ് കുമാറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം രണ്ടും മൂന്നു സ്ഥാനം കൈവരിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശ്, മധ്യപ്രദേശുമാണ്. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നിലുള്ളത്.
ആരോഗ്യമേഖലയിലെ വളര്‍ച്ചയെ അപഗ്രഥിച്ചുള്ള റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്തുവിട്ടിരിക്കുന്നത്. ഹരിയാന, രാജസ്ഥാന്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രകടന നിലവാരം ഉയര്‍ത്തിയ സംസ്ഥാനങ്ങള്‍. 2017-2018കാലയളവില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് തെളിയിച്ച മികവ് മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ലോകബാങ്ക് സഹകരണത്തോടെയാണ് നീതി ആയോഗ് രാജ്യത്തെ ആരോഗ്യമേഖലയില്‍ പഠനം നടത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയും അവരില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചുമായിരുന്നു പഠനം.
Discussion about this post