ന്യൂഡല്‍ഹി: സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി പിടിയിലായി. ഡല്‍ഹിയാണ് ദാരുണ സംഭവം നടന്നത്. സുഹൃത്തിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഗുല്‍കേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ…
സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് ഗുല്‍കേഷ് ഇയാളെ കൊലപ്പെടുത്തിയത്. ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. പ്രതി ഗുല്‍കേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദല്‍ബിര്‍.
ദല്‍ബിറിനെ റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ ഗുല്‍കേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം ഇയാളുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഗുല്കേഷാണെന്ന് തിരിച്ചറിഞ്ഞത്. ദല്‍ബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താന്‍ കൃത്യം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
Discussion about this post